ആഗോള അയ്യപ്പ സംഗമത്തിന് പമ്പയില്‍ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഭക്തര്‍ക്ക് വേണ്ടത് മനസിലാക്കാനാണ് അയ്യപ്പസംഗമമെന്ന് പിണറായി വിജയന്‍. ശബരിമലയുടേത് എല്ലാവരും ഒന്നെന്ന സന്ദേശം.
ശബരിമലയ്ക്ക് അതിന്റേതായ ഐതിഹ്യമുണ്ടെന്നും അത് സമൂഹത്തിലെ അധസ്ഥിതരുമായി ബന്ധപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതാതീയ ആത്മീയതയുടെ, എല്ലാ മനുഷ്യര്‍ക്കും പ്രാപ്തമായ ആരാധനാലയമാണു ശബരിമല. സംഗമത്തില്‍ പങ്കെടുക്കാനായതില്‍ സന്തോഷമെന്നും മുഖ്യമന്ത്രി പറഞ്ഞു. തീര്‍ത്ഥാടകരുടെ ആവശ്യങ്ങള്‍ കൂടിയാലോചിച്ച് നടപ്പാക്കാനാണ് ഈ സംഗമം. ഇപ്പോള്‍ എന്തിനാണ് സംഗമം എന്ന ചോദ്യത്തിന്
മാറുന്ന കാലം അനുസരിച്ച് ഉയര്‍ന്ന് ചിന്തിക്കണം, അയ്യപ്പസംഗമം തടയാന്‍ കോടതി വരെ പോയത് ഖേദകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.