Share this Article
News Malayalam 24x7
വർക്കലയിൽ റിസോർട്ടിലെ നീന്തൽക്കുളത്തിൽ യുവാവ് മരിച്ച നിലയിൽ; സംഭവം സുഹൃത്തുക്കൾക്കൊപ്പം നീന്തുന്നതിനിടെ; കേസെടുത്ത് പൊലീസ്...
വെബ് ടീം
posted on 14-11-2025
1 min read
RESORT DEAD

തിരുവനന്തപുരം: വർക്കലയിൽ റിസോർട്ടിലെ നീന്തൽക്കുളത്തിൽ യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് കൊടൈക്കനാൽ സ്വദേശിയായ ദാവൂദ് ഇബ്രാഹിം (25) ആണ് മരിച്ചത്. മുപ്പതിലധികം വരുന്ന വിനോദസഞ്ചാരികളുടെ സംഘത്തിലെ അംഗമായിരുന്നു ഇയാൾ.

നീന്തൽ കുളത്തിൽ മുങ്ങിക്കളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടെന്നാണ് സുഹൃത്തുക്കൾ നൽകിയ മൊഴി. വർക്കല പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. കൂടെയുളളവരുടെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

കൊടൈക്കനാലിലെ മൊബൈൽ കടയിലെ മാനേജരാണ് മരിച്ച ദാവൂദ്. ഇതേ സ്ഥാപനത്തിന്‍റെ വിവിധ ശാഖകളിലുളള ജീവനക്കാരും കുടുംബാംഗങ്ങളുമാണ് വിനോദയാത്രയ്ക്ക് എത്തിയത്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories