Share this Article
News Malayalam 24x7
വ്യാജ ഓണ്‍ലൈന്‍ പണമിടപാട് ആപ്പ് വഴി തട്ടിപ്പ്; പ്രതി പിടിയില്‍
Fake Online Payment App Scam Accused Arrested

തൃശൂരില്‍ വ്യാജ ഓണ്‍ലൈന്‍ പണമിടപാട് ആപ്പ് വഴി തട്ടിപ്പ് നടത്തിയ പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. തിരുവനന്തപുരം സ്വദേശി സുധീഷിനെയാണ് അത്താണിയില്‍ നിന്നും നാട്ടുകാര്‍ പിടികൂടിയത്. കഴിഞ്ഞ ദിവസം ഫാന്‍സി കടയില്‍ നിന്നും 2500 രൂപയുടെ സാധനങ്ങള്‍ വാങ്ങിയ യുവാവ് വ്യാജ ആപ്പിലൂടെ പണം നല്‍കിയതായി വിശ്വസിപ്പിച്ച് കടന്നു കളയുകയായിരുന്നു. പ്രദേശത്തെ മറ്റ് വ്യാപാര സ്ഥാപനങ്ങളിലും തട്ടിപ്പ് നടത്താന്‍ ശ്രമം നടന്നത് ശ്രദ്ധയിൽപെട്ടതോടെ വ്യാപാരികള്‍ യുവാവിന്റെ ചിത്രം വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. പ്രദേശത്തെ പഴക്കടയില്‍ തട്ടിപ്പ് നടത്താനുള്ള ശ്രമത്തിനിടെയാണ് യുവാവ് പിടിയിലായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories