Share this Article
KERALAVISION TELEVISION AWARDS 2025
പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് 9ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 16-09-2023
1 min read
nineth class students dies in accident

മലപ്പുറം നിലമ്പൂർ ചുങ്കത്തറയിൽ വാഹനാപകടത്തിൽ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. മുട്ടിക്കടവിൽ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. പാതിരിപ്പാടം സ്വദേശി യദു കൃഷ്ണ , ഉപ്പട ആനക്കല്ല് സ്വദേശി ഷിബിൻ ജിത്ത് എന്നിവരാണ് മരിച്ചത്. ചുങ്കത്തറ മാർത്തോമ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ്. മൃതദേഹങ്ങൾ നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. രണ്ട് വാഹനങ്ങളും അതിവേ​ഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നത് . 

പുലർച്ചെ  തിരുവല്ലയില്‍ നിയന്ത്രണം വിട്ട ബുള്ളറ്റ് ബൈക്ക് മതിലിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.  തിരുവല്ല കച്ചേരിപ്പടിയിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്.  തിരുവല്ല മഞ്ഞാടി കമലാലയത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ (25), തിരുവല്ല പുഷ്പഗിരി ആശുപത്രിക്ക് സമീപം കിഴക്കേ പറമ്പിൽ വീട്ടിൽ ആസിഫ് അർഷാദ് (24) എന്നിവരാണ് മരിച്ചത്. മഞ്ഞാടി പുതുപ്പറമ്പിൽ അരുൺ (25) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഇടിയുടെ ആഘാതത്തിൽ വിഷ്ണുവും ആസിഫും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories