പാലക്കാട് ജില്ലാ ആശുപത്രിയില്‍ പാസ്റ്ററിട്ട പെണ്‍കുട്ടിയുടെ കൈ മുറിച്ച സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. ഡോക്ടര്‍ മുസ്തഫ, ഡോ.സര്‍ഫറാസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് കാണിച്ചാണ് നടപടി. ചികിത്സയില്ർ ഇരുവർക്കും പിഴവ് പറ്റിയെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയിരുന്നു.
വീഴ്ചയില്‍ പരുക്കേറ്റ് സെപ്റ്റംബര്‍ 24നാണു കുട്ടിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. പ്ലാസ്റ്ററിട്ട കയ്യില്‍ നിന്നു ദുര്‍ഗന്ധം വമിച്ചു രൂക്ഷമായ അവസ്ഥയിലാണ് 30നു വീണ്ടും ആശുപത്രിയിലെത്തുന്നത്. സ്ഥിതി വഷളായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കൈ മുറിച്ച് കളയേണ്ടി വരുകയായിരുന്നു.