Share this Article
KERALAVISION TELEVISION AWARDS 2025
സ്വകാര്യ ബസ് കീഴ്മേൽ മറിഞ്ഞു; 40 ഓളം പേർക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം
വെബ് ടീം
posted on 27-07-2024
1 min read
private-bus-accident-in-kottayam-40-people-injured-three-people-in-critical-condition

കോട്ടയം തലയോലപ്പറമ്പിന് സമീപം വെട്ടിക്കാട്ടുമുക്കിൽ സ്വകാര്യ ബസ് കീഴ്മേൽ മറിഞ്ഞു. അപകടത്തില്‍ 40 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റ മുഴുവൻ പേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. 

എറണാകുളം - കോട്ടയം റൂട്ടിൽ ഓടുന്ന ആവേ മരിയ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 50 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍ 40 ഓളം പേർക്ക് പരിക്കേറ്റെന്ന് വൈക്കം എംഎൽഎ സികെ ആശ പറഞ്ഞു. പരിക്കേറ്റ മുഴുവൻ പേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ ചികിത്സിക്കാൻ മെഡിക്കൽ കോളേജിൽ എല്ലാ സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും സികെ ആശ അറിയിച്ചു. പിൻസീറ്റിൽ ഇരുന്ന ചിലരെ അബോധാവസ്ഥയിലാണ് പുറത്തെടുത്തത്. പിന്നീട് പൊലീസും ഫയർഫോഴ്സ് എത്തിയാണ് ആളുകളെ ആശുപത്രിയിൽ എത്തിച്ചതെന്നും ദൃക്സാക്ഷികൾ പറഞ്ഞു. സ്ഥലത്ത് നിന്നും ബസ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories