കുണ്ടന്നൂർ: കൊച്ചിയിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി വൻ കവർച്ച. കുണ്ടന്നൂരിലെ സ്റ്റീൽ വിൽപ്പന കേന്ദ്രത്തിൽ നിന്ന് 80 ലക്ഷം രൂപയാണ് കവർന്നത്.നാഷണൽ സ്റ്റീൽ കമ്പനിയിലാണ് കവർച്ച നടന്നത്. അഞ്ചു പേരാണ് മുഖം മുടി ധരിച്ച സംഘത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.ജീവനക്കാരുടെ മുഖത്ത് പെപ്പർ സ്പ്രേ അടിച്ചതായും വിവരമുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ വടുതല സ്വദേശിയെന്നാണ് വിവരം