Share this Article
News Malayalam 24x7
KSU പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിക്ക് പരിക്ക്; വധശ്രമത്തിന് കേസെടുത്തു, 5 പേർ അറസ്റ്റിൽ
വെബ് ടീം
1 hours 48 Minutes Ago
1 min read
VEENA GEORGE

കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ കണ്ണൂരിൽ 5 പേരെ അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . ബാക്കി പ്രതികളെ ഉടൻ പിടികൂടുമെന്നും ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി. മന്ത്രിയുടെ സുരക്ഷ വർധിപ്പിക്കാൻ നിർദേശം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂർ ജില്ലാ ആശുപതിയിലെ ഐസിയുവിൽ ചികിത്സയിലാണ് ഇപ്പോൾ വീണാ ജോർജ്.  പരിപാടിയിൽ പങ്കെടുത്ത് തിരുവനന്തപുരത്തേക്ക് മടങ്ങാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു കെഎസ്‌യുവിന്റെ പ്രതിഷേധം ഉണ്ടായത്. പൊലീസ് വലയം ഭേദിച്ച് മന്ത്രിയെ കയ്യേറ്റം ചെയ്യുകയായിരുന്നു. മന്ത്രിക്കൊപ്പം സ്പീക്കര്‍ എൻ എം ഷംസീറും ഉണ്ടായിരുന്നു.മുഖ്യമന്ത്രിയും സിപിഐഎം ജില്ലാ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തി വീണാ ജോർജിനെ സന്ദർശിച്ചു. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories