തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കില്ലെന്ന് മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍.സിപിഐയിലോ ബിജെപിയിലോ തന്നെ പിന്തുണച്ചവര്‍ക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുമെന്നും കേരള വിഷന്‍ ന്യൂസിനോട് പറഞ്ഞു.
എസ് രാജേന്ദ്രൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എ. രാജയെ തോല്‍പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് 15 വര്‍ഷം സിപിഎം എംഎല്‍എയായിരുന്ന എസ്. രാജേന്ദ്രനെ പാര്‍ട്ടിയില്‍നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.