Share this Article
News Malayalam 24x7
അഴീക്കോട് മുനമ്പം പാലം യാഥാര്‍ത്ഥ്യത്തിലേക്ക്; നാടിനായി ഒരുങ്ങുന്നത് 1,124 മീറ്റര്‍ നീളമുള്ള പാലം
Azhikode Munambam bridge

കണ്ണൂര്‍ തീരദേശത്തിന്റെ ചിരകാലഭിലാഷമായ അഴീക്കോട് മുനമ്പം പാലം യാഥാര്‍ത്ഥ്യത്തിലേക്ക്. പാലത്തിന്റെ കോണ്‍ക്രീറ്റ് പണി ആരംഭിച്ചു. 1124 മീറ്റര്‍ നീളമുള്ള പാലമാണ് നാടിനായി ഒരുങ്ങുന്നത്.

നിലവില്‍ അഴീക്കോട് ഭാഗത്തെ പൈലിംഗ് പ്രവര്‍ത്തികളും, തൂണുകളുടെ നിര്‍മാണ പ്രവര്‍ത്തികളുമാണ് പൂര്‍ത്തീകരിച്ചത്. പാലത്തിന്റെ തുടക്കത്തിലുള്ള രണ്ട് സ്പാനുകളുടെ കോണ്‍ക്രീറ്റ് പണികളാണ് ആരംഭിച്ചത്. നിര്‍ദിഷ്ട പാലത്തിനും അനുബന്ധ റോഡിനും കൂടി 1124 മീറ്റര്‍ നീളമാണ് ഉള്ളത്. 875 മീറ്റര്‍ നീളവും,15.70 മീറ്റര്‍ വീതിയുമാണ് പാലത്തിനുള്ളത്.

ആധുനിക സൗകര്യങ്ങളോടുകൂടിയതാണ് പുതിയ പാലം. സൈക്കിള്‍ ട്രാക്കും നടപ്പാതയും പാലത്തിന് ഇരുഭാഗത്തും ഒരുക്കിയിട്ടുണ്ട്. നിലവില്‍ കായല്‍ ഭാഗത്തെ പൈലിംഗ് പ്രവര്‍ത്തികള്‍ 60 ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

കൂടാതെ 196 പൈലുകളില്‍ 126 എണ്ണം പൂര്‍ത്തിയാക്കുകയും, 34 പൈല്‍ ക്യാപുകളില്‍ 13 എണ്ണത്തിന്റെയും 55 തൂണുകളില്‍ 20 എണ്ണത്തിന്റെയും നിര്‍മാണം പൂര്‍ത്തീകരിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2017ലാണ് അഴീക്കോട് മുനമ്പം പാലത്തിന് ഭരണാനുമതി ലഭിച്ചത്.

2023ല്‍ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ യുടെ അദ്ധ്യക്ഷതയില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു. പാലം പണി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാനുള്ള തിരക്കിലാണ് കോണ്‍ക്രീറ്റ് പണികള്‍ ആരംഭിച്ചത്.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories