Share this Article
News Malayalam 24x7
കോഴിക്കോട് KSRTC ഡ്രൈവര്‍ക്കും യാത്രക്കാരനുംനേരെ അഞ്ചസംഘത്തിന്റെ ആക്രമണം
Kozhikode KSRTC driver and passenger attacked by five gangs

കോഴിക്കോട് താമരശ്ശേരിയിൽ KSRTC സ്വിഫ്റ്റ് ബസ്സിലെ ഡ്രൈവർക്കും യാത്രക്കാരനും നേരെ ആക്രമണം. കാറിൽ എത്തിയ അഞ്ചസംഘമാണ് ആക്രമണം നടത്തിയത്. ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും യാത്രക്കാരനെ കയ്യേറ്റം ചെയ്തു.

ഇന്ന് പുലർച്ചെ താമരശ്ശേരി ഡിപ്പോക്ക് സമീപം വെച്ചാണ് സംഭവം. കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് പോകുന്ന ബസ്സിന് നേരെയാണ്  ആക്രമം നടന്നത്. കാറിൽ എത്തിയ അഞ്ചംഗ സംഗം യാതൊരു പ്രകോപനവും ഇല്ലാതെ അക്രമം ആക്രമം നടത്തുകയായിരുന്നുവെന്ന് ജീവനക്കാർ പ്രതികരിച്ചു.

സംഘത്തിലെ ഒരാൾ ബസ്സിൽ കയറാൻ ശ്രമിച്ചിരുന്നു എന്നാൽ സീറ്റില്ല എന്നു പറഞ്ഞു മടക്കി, ഇതേ തുടർന്നാണ് താമരശ്ശേരി ബസ്സ് ബേക്ക് സമീപം മുന്നിൽ കാറിട്ട് തടഞ്ഞ് പ്രശ്നങ്ങൾ ഉണ്ടാക്കിയത്. ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നത് തടഞ്ഞ യാത്രക്കാരനും മർദ്ദനമേറ്റു 

ബസ് ജീവനക്കാരുടെ പരാതിയെ തുടർന്ന് താമരശ്ശേരി   പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു . അഞ്ചംഗ സംഘം  സഞ്ചരിച്ച നീല സ്വിഫ്റ്റ് കാർ കേന്ദ്രികരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories