Share this Article
News Malayalam 24x7
ആര്യനാട് സർക്കാർ ആശുപത്രിയിൽ ഡോക്ടർക്ക് മർദ്ദനം
Doctor assaulted in Aryan Nadu government hospital


ആര്യനാട് സർക്കാർ ആശുപത്രിയിൽ മദ്യലഹരിയിൽ എത്തിയവർ ഡോക്ടറെ മർദ്ദിച്ചതായി പരാതി. ഒരാൾ പോലീസ് പിടിയിൽ. ഇന്നലെ രാത്രി 11.30 തോടെയാണ് സംഭവം.  മദ്യലഹരിയിൽ എത്തിയ മൂന്ന് യുവാക്കളിൽ ഒരാളാണ് ഡ്യൂട്ടിയിലായിരുന്ന ഡോക്ടർ ജോയിയെ അകാരണമായി മർദ്ദിച്ചത്.

പരിക്കേറ്റെന്നു പറഞ്ഞു ആണ് യുവാക്കൾ  ഡോക്ടർ സമീപിച്ചത്. ഓ പി ടിക്കറ്റ് എടുത്തുവാരാൻ ഡോക്ടർ യുവാക്കളോട് പറഞ്ഞതാണ് മർദ്ദനത്തിൽ പ്രധാന കാരണം എന്ന് ഡോക്ടർ പരാതിയിൽ പറയുന്നത്.തുടർന്ന് ഡോക്ടറുടെ മുറിയിൽ നിന്നും പുറത്തിറങ്ങിയ യുവാക്കൾ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനെയും ഡ്യൂട്ടി നഴ്സിനെയും ഗ്രേഡ് നഴ്സിനെയും തെറി വിളിക്കുകയും ചെയ്തു.

ഇതിനിടെ പരിക്കു പറ്റിയ ആളെ ഡ്രസ്സിംഗ് റൂമിൽ കൊണ്ടുവരാൻ പറഞ്ഞപ്പോഴാണ് യുവാക്കൾ ഒരാൾ ഓടിവന്ന് ഡോക്ടറെ മർദ്ദിച്ചത്. ഉടൻതന്നെ പോലീസ് സ്റ്റേഷനിൽ പോലീസ് എത്തി ഒരാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.  ഇതിനിടെ കാലിൽ മുറിവ് പറ്റിയ ഡോക്ടർ ജോയി വെള്ളനാട് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories