Share this Article
News Malayalam 24x7
ഐടിഐ വിദ‍്യാർഥിക്ക് സഹപാഠിയുടെ മർദ്ദനം; മൂക്കിന്‍റെ എല്ല് പൊട്ടി
വെബ് ടീം
posted on 01-03-2025
1 min read
ITI

പാലക്കാട്: ഒറ്റപ്പാലത്ത് ഐടിഐ വിദ‍്യാർഥിക്ക് സഹപാഠിയിൽ നിന്നും മർദനമേറ്റു. ഒറ്റപാലത്തെ സ്വകാര‍്യ ഐടിഐ വിദ‍്യാർഥി സാജനാണ് (20) മർദനമേറ്റത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സാജനെ തൃശൂരിലെ സ്വകാര‍്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സഹപാഠിയായ കിഷോറിനെതിരേ (20) പൊലീസ് കേസെടുത്തു.

ഫെബ്രുവരി 19ന് രാവിലെയായിരുന്നു വിഷയത്തിനാസ്പദമായ സംഭവം. ഒരു പ്രകോപനവുമില്ലാതെ ക്ലാസ് റൂമിൽ വച്ച് മർദിക്കുകയായിരുന്നുവെന്ന് എഫ്ഐആർ പറയുന്നു. ആക്രമണത്തിൽ സാജന്‍റെ മൂക്കിന്‍റെ എല്ല് പൊട്ടി. മൂക്കിന് ഇടതുവശത്തെ കണ്ണിന് താഴെയും ആഴത്തിലുള്ള മുറിവുണ്ട്. മർദനത്തിന്‍റെ സിസിടിവി ദൃശ‍്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories