Share this Article
KERALAVISION TELEVISION AWARDS 2025
റോഡിലെ വെള്ളക്കെട്ടിന് പരിഹാരമില്ല; കണ്ണൂര്‍ ചെറുതാഴം പഞ്ചായത്തിനെതിരെ പ്രതിഷേധം ശക്തം
There is no solution to waterlogged roads; There is a strong protest against Kannur Cheruthazham Panchayat

കോക്കാട് പാണച്ചിറമ്മല്‍ റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണാത്ത കണ്ണൂര്‍ ചെറുതാഴം പഞ്ചായത്തിനെതിരെ പ്രതിഷേധം ശക്തം. കോണ്‍ഗ്രസ് ചെറുതാഴം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തോണി ഇറക്കി പ്രതിഷേധിച്ചു.

കോക്കാട് പാണച്ചിറമ്മല്‍ റോഡിലെ വെള്ളക്കെട്ടിന് വര്‍ഷങ്ങളായിട്ടും പരിഹാരം കാണാതായതോടെയാണ് പഞ്ചായത്തിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ വെച്ചിയോട്ട്  പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സരീഷ് പുത്തൂര്‍ അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി.രാജന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് യു.രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories