Share this Article
News Malayalam 24x7
സീബ്രാലൈന്‍ മുറിച്ചു കടക്കുകയായിരുന്ന പെണ്‍കുട്ടിയെ ബസ് ഇടിച്ച സംഭവം ;ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
The girl who was crossing the zebra line was hit by a bus; the driver's license was suspended.

കോഴിക്കോട് ചെറുവണ്ണൂരില്‍ സീബ്രാലൈന്‍ മുറിച്ചു കടക്കുകയായിരുന്ന പെണ്‍കുട്ടിയെ ബസ് ഇടിച്ചതില്‍ ഡ്രൈവര്‍ക്കെതിരെ നടപടി. ബസ്സ് ഓടിച്ചിരുന്ന മലപ്പുറം എടക്കര സ്വദേശി പി.സല്‍മാന്റെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു.

ആറുമാസത്തേക്കാണ് ബസ് ഡ്രൈവര്‍ സല്‍മാന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. സല്‍മാനെ നല്ലളം പൊലീസ് അറസ്റ്റ് ചെയ്തു. സല്‍മാന്‍ താല്‍കാലിക ഡ്രൈവര്‍ ആണെന്നാണ് ബസ് ഉടമ നല്‍കിയ മൊഴിയെന്ന് എം.വി.ഐ വ്യക്തമാക്കി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories