Share this Article
KERALAVISION TELEVISION AWARDS 2025
മലപ്പുറത്ത് ആറുവരിപ്പാതയുടെ ഭാഗം ഇടിഞ്ഞു സർവീസ് റോഡിലേക്ക് വീണു; ഒഴിവായത് വൻ ദുരന്തം
വെബ് ടീം
posted on 19-05-2025
1 min read
six lane road

മലപ്പുറം: തിരൂരങ്ങാടി-കൂരിയാട് ദേശീയ പാത ഇടിഞ്ഞുവീണു. ആറുവരിപ്പാതയുടെ ഒരു ഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. സർവീസ് റോഡിൽ വലിയ വിള്ളലുകളുണ്ട്.രണ്ട് കാറുകൾ മണ്ണിടിഞ്ഞ കുഴിയിലേക്ക് പതിച്ചു. യാത്രക്കാർ അത്ഭുകരമായി രക്ഷപ്പെട്ടു. കാറുകൾക്ക് മുകളിലേക്ക് മണ്ണും കോൺക്രീറ്റ് കട്ടകളും ഉൾപ്പെടെ പതിച്ചു.

ദേശീയ പാത നിർമാണത്തിന് ഉപയോഗിക്കുന്ന മണ്ണുമാന്തി യന്ത്രവും കുഴിയിലേക്ക് വീണു.സ്ഥലത്ത് ഗതാഗതം സ്തംഭിച്ചു. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് അപകടം നടന്നത്.പ്രദേശത്ത് വലിയ പ്രതിഷേധം നടക്കുന്നുണ്ട്. നിർമാണം നടക്കുന്ന സമയത്ത് തന്നെ പാളിച്ചകൾ ചൂണ്ടിക്കാട്ടിയിട്ടും പരിഹരിച്ചില്ലെന്നാണ് ആരോപണം ഉയരുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories