Share this Article
News Malayalam 24x7
വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ മദ്യപിച്ചെത്തിയയാള്‍ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചതായി പരാതി

Complaint that a drunk man assaulted a security guard in Varkala taluk hospital

തിരുവനന്തപുരം വര്‍ക്കല  താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ആള്‍ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചതായി പരാതി. കല്ലുവാതുക്കല്‍ സ്വദേശി ബിജുവിനാണ് പരിക്കേറ്റത്. മദ്യപിച്ചെത്തിയ യുവാവ്  ഒ.പി ടിക്കറ്റ് എടുക്കാതെ ഡോക്ടറെ കാണണം എന്നാവശ്യപ്പെട്ടത് ബിനു തടഞ്ഞതാണ് മര്‍ദ്ദനത്തിന് കാരണം.

ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാക്കുകയും ആശുപത്രിക്ക് പുറത്തേക്കിറങ്ങിയ യുവാവ് കല്ല് കൊണ്ട് തന്നെ എറിഞ്ഞതായും ബിജു പറഞ്ഞു.ഒഴിഞ്ഞു മാറിയ ബിജുവിന്റെ ഇടത് കൈ മുട്ടിന് പരിക്കേറ്റു. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories