Share this Article
KERALAVISION TELEVISION AWARDS 2025
തൃശൂർ പാലപ്പിള്ളിയില്‍ പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു
Tiger Terrorizes Palappilly

തൃശൂർ പാലപ്പിള്ളിയില്‍ പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു. പാലപ്പിള്ളി പുതുക്കാട് എസ്റ്റേറ്റില്‍  പുലര്‍ച്ചെ 3നാണ് സംഭവം. പ്രദേശവാസിയായ  കൂനത്തില്‍ ഹമീദിന്റെ പശുവിനെയാണ് പുലി പിടിച്ചത്.

പശുക്കുട്ടിയുടെ പിന്‍ഭാഗം മുഴുവനായും ഭക്ഷിച്ച നിലയിലാണ്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡികള്‍ക്ക് സമീപമാണ് പുലിയിറങ്ങിയത്. ജനവാസ മേഖലയിൽ തുടർച്ചയായി പുലിയെത്തുന്നതോടെ പ്രദേശവാസികൾ ഭീതിയിലാണ്.


വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റ സംഭവത്തിൽ അന്വേഷണം


തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൽ ഗവൺമെന്റ് യു.പി. സ്കൂളിലെ വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റ സംഭവത്തിൽ  അന്വേഷണം. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ  പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശം നൽകി. അതേസമയം നേഹയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories