Share this Article
News Malayalam 24x7
മര്യാദയ്ക്ക് ഡോസ് കൂടിയ മയക്ക് ഗുളിക എഴുതി താ; ഡ്യൂട്ടിഡോക്ടറെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവാവ്
The youth threatened the duty doctor with a knife

മലപ്പുറം പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിയ യുവാവ് ഡ്യൂട്ടി ഡോക്ടറെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. അമിത ശേഷിയുള്ള മയക്ക്ഗുളിക എഴുതിനല്‍കാന്‍ ആവശ്യപ്പെട്ടായിരുന്നു ഭീഷണി.

പൊന്നാനി സ്വദേശിയായ യുവാവാണ് താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജദീര്‍ അലിയോട് അമിത ശേഷിയുള്ള മയക്ക് ഗുളിക എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ മാനസികാരോഗ്യ വിദഗ്ദനെ കാണാന്‍ ഡോക്ടര്‍ യുവാവിനോട് പറഞ്ഞെങ്കിലും തനിക്ക് ഡോസ് കൂടിയ മയക്ക് ഗുളിക എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ടു.

ഇതേത്തുടര്‍ന്ന് ഡോക്ടര്‍ വിറ്റാമിന്‍ ഗുളിക എഴുതി നല്‍കിയെങ്കിലും കുറിപ്പുമായി പുറത്ത് പോയ ശേഷം തിരികെയെത്തിയ യുവാവ് കയ്യിലുണ്ടായിരുന്ന കത്തി പുറത്തെടുത്ത് , തനിക്ക് ഡോസ് കൂടിയ മരുന്ന് തന്നെ എഴുതി നല്‍കണമെന്ന് വീണ്ടും ആവശ്യപ്പെടുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇയാളെ പിടികൂടാനായിട്ടില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories