Share this Article
News Malayalam 24x7
കൊട്ടിയൂര്‍ വൈശാഖ മഹോത്സവം; തിരുവാതിര ചതുശ്ശതം പെരുമാള്‍ക്ക് നിവേദിച്ചു
'Chathusshatham' Offering Made at Kottiyoor Vysakha Mahotsavam

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിലെ നാല് ചതുശ്ശതങ്ങളില്‍ ആദ്യത്തേതായ തിരുവാതിര ചതുശ്ശതം പെരുമാള്‍ക്ക് നിവേദിച്ചു. പന്തീരടി പൂജക്കൊപ്പമാണ് തിരുവാതിര ചതുശ്ശതം വലിയ വട്ടളം പായസം പെരുമാള്‍ക്ക് സമര്‍പ്പിച്ചത്. 


പന്തീരടി പൂജക്കൊപ്പമാണ് തിരുവാതിര ചതുശ്ശതം വലിയ വട്ടളം പായസം കൊട്ടിയൂര്‍ പെരുമാള്‍ക്ക്സമര്‍പ്പിച്ചത്. ഭഗവാന് സമര്‍പ്പിക്കുന്ന വലിയ വട്ടളം പായസമാണ് ചതുശ്ശതം എന്ന് അറിയപ്പെടുന്നത്. തിരുവാതിരപന്തീരടിയോടെയാണ് തിടപ്പള്ളിയില്‍ പായസ നിവേദ്യം ആരംഭിച്ചത്. 

നൂറിടങ്ങഴി അരി, നൂറ് നാളികേരം, നൂറ് കിലോ ശര്‍ക്കരയും നെയ്യും ചേര്‍ത്താണ് പായസം തയ്യാറാക്കിയത്. ഉച്ചശീവേലിക്ക് ശേഷം നടന്ന പന്തീരടി പൂജയോടെയാണ് പായസനിവേദ്യം പെരുമാള്‍ക്ക് സമര്‍പ്പിച്ചത്. പായസം ഭഗവാന് നിവേദിച്ചശേഷം ആദ്യം വിവിധ കയ്യാലകളിലും പിന്നീട് കോവിലകം കയ്യാലകളില്‍ നിന്ന് ഭക്തജനങ്ങള്‍ക്കും പായസനിവേദ്യം വിതരണം ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories