ചേർപ്പ്/തൃശൂർ :5000 കിലോ മുളക് പൊടി വാങ്ങിക്കൊണ്ട് പോയി കബളിപ്പിച്ചു വൻതുകയുടെ തട്ടിപ്പ് നടത്തിയ പ്രതി റിമാന്റിൽ.വല്ലച്ചിറയിൽ ചെറുശ്ശേരി സ്വദേശിനി നടത്തുന്ന കമ്പനിയിൽ നിന്ന് പാലക്കാട് നൂറണി എന്ന സ്ഥലത്ത് ഡയമണ്ട് ട്രേഡിഗ് കമ്പനി എന്ന സ്ഥാപനം നടത്തി വരുന്ന മുത്തു കുമാർ എന്നയാൾ 5000 കിലോ മുളക് പൊടി തയ്യാറാക്കി നൽകുന്നതിനായി ഓർഡർ നൽകുകയും തുടർന്ന് പണം കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് ഏഴ് ദിവസത്തിനുള്ളിൽ ട്രാൻസ്ഫർ ചെയ്യാമെന്ന് പരാതിക്കാരിയെ പറഞ്ഞ് വിശ്വസിപ്പിച്ച് കബളിപ്പിക്കുകയായിരുന്നു.
5000 കിലോ മുളക് പൊടി 2022 ഒക്ടോബർ മാസത്തിലാണ് വാങ്ങിക്കൊണ്ട് പോയത്. തുടർന്ന് പണം നൽകാതെ തട്ടിപ്പ് നടത്തുകയായിരുന്നു. തുടർന്ന് ചേർപ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നു.പ്രതിയായ തമിഴ്നാട് ഈറോഡ് ജില്ല സുറാമം പെട്ടി സ്വദേശി മുത്തു കുമാർ എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പോലീസ് തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.