Share this Article
KERALAVISION TELEVISION AWARDS 2025
മൂന്നാറിൽ പടയപ്പയുടെ പരാക്രമം തുടരുന്നു
Padayappa Elephant Rampage

മദപ്പാടിലുള്ള കാട്ടുകൊമ്പൻ പടയപ്പ  മൂന്നാറിൽ പരാക്രമം തുടരുന്നു.ദേശീയ പാതയിൽ ദേവികുളത്ത് ടോൾപ്ലാസയിൽ കാട്ടാനയെത്തി.കഴിഞ്ഞ രാത്രിയിൽ ചൊക്കനാട് മേഖലയിൽ ഇറങ്ങിയ കാട്ടാന കൃഷി നാശവും വരുത്തി.ദേവികുളം ലോക്ക് ഹാർട്ട് എസ്റ്റേറ്റിലെ റേഷൻ കടക്ക് നേരെയും പടയപ്പയുടെ ആക്രമണമുണ്ടായി.

മദപ്പാടിലുള്ള കാട്ടുകൊമ്പൻ പടയപ്പയുടെ പരാക്രമം മൂന്നാറിലെ ജനവാസ മേഖലയിൽ തുടരുകയാണ്. ദേശീയ പാതയിൽ ദേവികുളത്ത് ടോൾപ്ലാസയിൽ കാട്ടാനയെത്തി.കഴിഞ്ഞ രാത്രിയിൽ ചൊക്കനാട് മേഖലയിൽ ഇറങ്ങിയ കാട്ടാന കൃഷി നാശവും വരുത്തി.ദേവികുളം ലോക്ക് ഹാർട്ട് എസ്റ്റേറ്റിലെ റേഷൻ കടക്ക് നേരെയും പടയപ്പയുടെ ആക്രമണമുണ്ടായി.

മദപ്പാടിലുള്ള പടയപ്പ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്ഥിരമായി ജനവാസ മേഖലയിൽ ഇറങ്ങി നാശം വരുത്തുന്ന സ്ഥിതിയുണ്ട്. രാത്രികാലത്ത് റോഡിലിറങ്ങുന്ന പടയപ്പ പതിവായി ഗതാഗത തടസ്സവും സൃഷ്ടിക്കുന്നു.ഞായറാഴ്ച്ച രാത്രിയിൽ ഗ്യാസ് കുറ്റികൾ കയറ്റി വന്ന വാഹനത്തിന് പടയപ്പ കേടുപാടുകൾ വരുത്തിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ പടയപ്പ നടത്തിയ പരാക്രമത്തിൽ ആകെ 3 പേർക്ക് പരിക്ക് സംഭവിച്ചു. വാഹനങ്ങൾക്കും കാട്ടാന കേടുപാടുകൾ വരുത്തിയിട്ടുണ്ട്. പടയപ്പ മദപ്പാടിലായതിനാൽ വനം വകുപ്പും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories