Share this Article
വിവാഹവീട്ടിലെ പായസ ചെമ്പിൽ വീണ് പൊള്ളലേറ്റയാൾ മരിച്ചു
വെബ് ടീം
posted on 20-01-2026
1 min read
AYAAPPAN

ചേളാരി: മലപ്പുറത്ത്  അബദ്ധത്തിൽ പായസ ചെമ്പിൽ വീണ് ഗുരുതരമായി പൊള്ളലേറ്റയാൾ മരിച്ചു. താഴെ ചേളാരി പത്തൂർ കോളനിയിലെ പത്തൂർ അയ്യപ്പനാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.പാപ്പനൂർ ശിവക്ഷേത്രത്തിന് സമീപമുള്ള ബന്ധുവീട്ടിലെ വിവാഹത്തിനിടെയാണ് അയ്യപ്പൻ പായസ ചെമ്പിൽ വീണത്.

വിവാഹ സത്കാരത്തിനായി തയ്യാറാക്കുകയായിരുന്ന പായസം ഇളക്കുന്നതിനിടെ അബദ്ധത്തിൽ ചെമ്പിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അയ്യപ്പനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിച്ചത്.താഴെചേളാരി വെളിമുക്ക് എയുപി സ്‌കൂളിലെ ബസ് ഡ്രൈവറാണ് അയ്യപ്പൻ. ഭാര്യ: സരസ്വതി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories