Share this Article
KERALAVISION TELEVISION AWARDS 2025
ചെർപ്പുളശ്ശേരി SHOയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
വെബ് ടീം
posted on 15-11-2025
1 min read
SHO

പാലക്കാട് ചെർപ്പുളശ്ശേരി എസ്.എച്ച്.ഒയെ  ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചെർപ്പുളശേരി എസ്എച്ച്ഒ കോഴിക്കോട് സ്വദേശി ബിനു തോമസ് ആണ് മരിച്ചത്. 52 വയസായിരുന്നു. വൈകിട്ടോടെ സഹപ്രവർത്തകരാണ് ബിനു തോമസിനെ തൂങ്ങിയ നിലയിൽ കാണുന്നത്. പൊലീസ് ക്വാർട്ടേഴ്സിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. മരണ കാരണം വ്യക്തമല്ല. ആറുമാസം മുമ്പാണ് ബിനു തോമസ് ട്രാൻസ്ഫറായി ചെർപ്പുളശ്ശേരിയിലെത്തിയത്.

ക്വാര്‍ട്ടേഴ്‌സില്‍നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട് 


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories