Share this Article
News Malayalam 24x7
വീട്ടിൽ കയറി വായിൽ തുണി തിരുകി, 95കാരിയെ പീഡിപ്പിക്കാൻ ശ്രമം; 64കാരൻ പിടിയിൽ
വെബ് ടീം
posted on 02-12-2025
1 min read
rape attempt

പത്തനംതിട്ട:വായിൽ തുണിതിരുകി  95 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ  പെരുനാട് പൊലീസിന്റെ പിടിയിൽ‌. വടശ്ശേരിക്കര സ്വദേശിയായ ജോസ് എന്നു വിളിക്കുന്ന പത്രോസ് ജോൺ (64) ആണ് അറസ്റ്റിലായത്. വീട്ടിൽ വയോധിക തനിച്ചായിരുന്ന സമയം നോക്കിയെത്തിയ പ്രതി അവരുടെ വായിൽ തുണി തിരുകിയ ശേഷം ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

വായിൽ തിരുകിയ തുണി വലിച്ചൂരി വയോധിക നിലവിളിച്ചതോടെ അയൽവാസികൾ ഓടിയെത്തുകയും പ്രതി കടന്നുകളയുകയും ചെയ്തു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കുകയും പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories