Share this Article
News Malayalam 24x7
പുത്തൻവെട്ടുവഴിയിൽ ദമ്പതികളെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
A couple was found hanging in their home at Puthenvettuvazhi

തൃശൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വടക്കേപ്പുരയ്ക്കൽ സത്യൻ (67), ഭാര്യ കുമാരി (59) എന്നിവരെയാണ് വീടിനോട് ചേർന്നുള്ള ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നതെന്ന് കരുതുന്നു.

സത്യന്റെയും കുമാരിയുടെയും മകൻ തങ്ങളുടെ മക്കളോടൊപ്പം ക്ഷേത്രത്തിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് വീട്ടിൽ മാതാപിതാക്കളെ കാണാനില്ലാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് ഇരുവരും ശാരീരിക അസുഖങ്ങൾ അലട്ടിയിരുന്നവരാണ്. സത്യന് നേരത്തെ പക്ഷാഘാതം (സ്‌ട്രോക്ക്) ഉണ്ടായിരുന്നു. കുമാരി വൃക്ക സംബന്ധമായ അസുഖങ്ങളും അനുഭവിച്ചിരുന്നു. ഈ അസുഖങ്ങളിലുള്ള മനംനൊന്താണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് കുടുംബാംഗങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories