Share this Article
ഒഴിഞ്ഞ പറമ്പ് വൃത്തിയാക്കുന്നതിനിടെ ഐസ്ക്രീം ബോംബ് കണ്ടെത്തി; ബോംബ് സ്ക്വാഡെത്തി നിർവീര്യമാക്കി; സംഭവം നീലേശ്വരത്ത്,
വെബ് ടീം
posted on 04-11-2025
1 min read
ICECREAM BOMB

കാസർഗോഡ്: നീലേശ്വരത്ത് ഒഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ ഐസ്ക്രീം ബോംബ് കണ്ടെത്തി. നീലേശ്വരം നരിമാളത്ത് സാബു ആന്റണി എന്നയാളുടെ പറമ്പിലാണ് ബോംബ് കണ്ടെത്തിയത്. ഇന്ന് വൈകുന്നേരമാണ് സംഭവം.

കാട് വൃത്തിയാക്കുന്നതിനിടെ ബോംബ് കണ്ടെത്തിയതോടെ സ്ഥലം ഉടമ നീലേശ്വരം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി ഐസ്ക്രീം ബോംബ് നിർവീര്യമാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories