Share this Article
സ്കൂളിൽ അധ്യാപക ജോലി വാഗ്ദാനം ചെയ്ത് 25.5 പവൻ സ്വർണം കവർന്നു; യുവതി പിടിയിൽ
വെബ് ടീം
2 hours 21 Minutes Ago
1 min read
dhanya

കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് സ്വർണം കൈപ്പറ്റി കബളിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മൂത്തകുന്നം ചെട്ടിക്കാട് കുറുപ്പശ്ശേരി വീട്ടിൽ ധന്യ (46) യെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ചെട്ടിക്കാട് ഭാഗത്തുള്ള യുവതിയാണ് തട്ടിപ്പിനിരയായത്.

സ്‌കൂളിൽ അധ്യാപികയായി ജോലി വാഗ്ദാനം ചെയ്ത് 2024 മുതൽ വിവിധ കാലയളവുകളിലായി 25.5 പവൻ സ്വർണം കൈപ്പറ്റിയ ശേഷം ജോലിയോ, സ്വർണമോ നൽകാതെ കബളിപ്പിക്കുകയായിരുന്നു.  നോർത്ത് പറവൂർ, വടക്കേക്കര, ചെങ്ങമനാട് എന്നീ പൊലീസ് സ്റ്റേഷനുകളിലെ അഞ്ച് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് ധന്യ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories