കൊല്ലം അഞ്ചലില്‍ ജയില്‍ ജീവനക്കാരനായ യുവാവ് മരിച്ച നിലയില്‍. അഞ്ചല്‍ ആര്‍ച്ചല്‍ സ്വദേശി കിരണ്‍ കെ. നായര്‍ ( 30) ആണ് മരിച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറായിരുന്നു കിരണ്‍.വീട്ടില്‍ ജീവനൊടുക്കിയ നിലയിലാണ് യുവാവിനെ കണ്ടെത്തിയത്.
കിരണും മാതാപിതാക്കളും കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടിയിരുന്നു. ഇതിലുള്ള മനോവിഷമമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം.