കണ്ണൂർ: റിസോർട്ട് ആരോപണങ്ങളെ പരിഹസിച്ച് സിപിഐഎം നേതാവ് പി. ജയരാജന്റെ മക്കളായ ആശിഷ് പി. രാജും ജയിൻ രാജും. റിസോർട്ടിൽ നിന്ന് കളക്ഷൻ എടുക്കാൻ പോകുന്ന ഞാൻ എന്ന തലക്കെട്ടോടെയാണ് ആശിഷ് പി. രാജ് ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. സ്വന്തമായി 'പൂൾ' നിർമ്മിക്കാനുള്ള ശേഷിയില്ലാത്തത് കൊണ്ട് നാട്ടിലെ അമ്പലകുളത്തിൽ നിന്ന് എടുത്ത പിക്ക് എന്ന അടിക്കുറിപ്പോടെ സ്വന്തം ചിത്രം പങ്കുവെച്ചാണ് ജെയിൻ രാജിൻ്റെ പരിഹാസം.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്റെ റിസോർട്ട് ബന്ധം ആരോപിച്ച് കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ പാർട്ടിക്ക് പരാതി നൽകി എന്ന വാർത്തയ്ക്ക് പിന്നാലെയാണ് പോസ്റ്റ്.ഇടുക്കിയിലെ മാങ്കുളത്ത് സ്വർണക്കടത്തുകാരനുമായി ചേർന്ന് പി ജയരാജൻ റിസോർട്ട് നടത്തുന്നുവെന്നാണ് ഇ പി ജയരാജൻ പാർട്ടിക്ക് നൽകിയ പരാതി എന്നാണ് വാർത്ത വന്നത് .
റിസോർട്ടിൻ്റെ ഡയറക്ടർ ബോർഡ് യോഗത്തിൽ പി ജയരാജൻ പങ്കെടുക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഉണ്ടെന്നും പി ജയരാജൻ പരാതിയിൽ ഉന്നയിച്ചതയാണ് റിപ്പോർട്ട്. ഇക്കാര്യം ഇടുക്കി ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഇ പി ജയരാജൻ പരാതിയിൽ ഉന്നയിച്ചിട്ടുണ്ടന്നും റിപ്പോർട്ട് പറയുന്നു.