പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ഇതരസംസ്ഥാന തൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസ് ക്രൈം ബ്രാഞ്ചിന്. ജില്ലാ ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തു. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷിക്കും. കേസിൽ അഞ്ചു പേർ ഇതുവരെ അറസ്റ്റിൽ ആയിട്ടുണ്ട്. ഛത്തിസ്ഗഢ് സ്വദേശി രാംമനോഹർ വയ്യാറാണ് (31) കൊല്ലപ്പെട്ടത്. മർദനമേറ്റ് ചോര ഛർദിച്ച് രാംമനോഹർ കുഴഞ്ഞു വീഴുകയായിരുന്നു. ബുധനാഴ്ച വൈകീട്ടാണ് സംഭവം. സംഭവത്തിൽ വാളയാർ അട്ടപ്പള്ളം മാതാളികാട് സ്വദേശികളായ 15 പേരെയാണ് വാളയാർ പോലീസ് കസ്റ്റഡിയിലെടുത്തത്.