Share this Article
News Malayalam 24x7
കോളജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫെയ്സ്ബുക്ക് പേജുകളില്‍ ; മുന്‍ എസ്എഫ്ഐ നേതാവിനെതിരെ പോക്സോ ചുമത്തി
Pictures of college students on obscene Facebook pages; Former SFI leader charged with POCSO

കോളജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫെയ്സ്ബുക്ക് പേജുകളില്‍ പങ്കുവച്ച മുന്‍ എസ്എഫ്ഐ നേതാവിനെതിരെ പോക്സോ ചുമത്തി. കാലടി ശ്രീ ശങ്കര കോളജിലെ മുൻ എസ്.എഫ്.ഐ നേതാവ് രോഹിത്തിനെതിരെയാണ് നടപടി.

ഇരുപതിലേറെ പെൺകുട്ടികളുടെ ചിത്രങ്ങൾ രോഹിത്ത് അശ്ലീല സൈറ്റുകളിൽ പങ്കുവെച്ചിരുന്നു. ശങ്കര കോളജിലെ ബിരുദ വിദ്യാർത്ഥിയുടെ പരാതിയിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചത് വിവാദമായിരുന്നു.ഇതിന് പിന്നാലെയാണ് കാലടി പൊലീസ് രോഹിത്തിനെതിരെ പോക്സോ ചുമത്തി കേസെടുത്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories