മൂന്നാറിന് സമീപം സ്‌കൈ ഡൈനിംഗിൽ വിനോദസഞ്ചാരികൾ കുടുങ്ങി. . രണ്ടും നാലും വയസ്സുള്ള കുഞ്ഞുങ്ങളടക്കം അഞ്ച് പേരാണ് രണ്ട് മണിക്കൂറിലധികം കുടുങ്ങിയത്.ഹൈഡ്രോളിക് സംവിധാനം തകരാർ ആയതാണെന്നാണ് വിവരം.രണ്ട് മണിക്കൂറിനു ശേഷം എല്ലാവരെയും താഴെയിറക്കി
ഒരുമാസം മുമ്പാണ് ആനച്ചാലിൽ ആകാശ ഭക്ഷണശാല തുറന്നത്.
ക്രെയിനിന്റെ സഹായത്തോടെ ഡൈനിങ് ടേബിളടക്കം ഘടിപ്പിച്ച പ്രത്യേക പ്‌ളാറ്റ്‌ഫോം ആളുകള്‍ കയറിയശേഷം മുകളിലേക്ക് ഉയര്‍ത്തുകയും അവിടെവെച്ച് ഭക്ഷണം നല്‍കുന്നതുമാണ് സ്‌കൈ ഡൈനിങ്. ഇതില്‍ ക്രെയിനിന് തകരാര്‍ സംഭവിച്ചതോടെയാണ് വിനോദസഞ്ചാരികള്‍ മുകളില്‍ കുടുങ്ങിപ്പോയത്.