Share this Article
News Malayalam 24x7
കുപ്പിയിൽ പെട്രോൾ നല്‍കിയില്ല; യുവാക്കൾ കയ്യിലുണ്ടായിരുന്ന വടിയും ആയുധങ്ങളും ഉപയോഗിച്ച് ജീവനക്കാരെ ആക്രമിച്ചു
വെബ് ടീം
posted on 03-07-2023
1 min read
Palakkad Petrol  Pump Attack

പാലക്കാട് തൃത്താലയിൽ പെട്രോൾ പമ്പ് ജീവനക്കാർക്ക് നേരെയാണ് മർദ്ദനം.കുപ്പിയിൽ പെട്രോൾ ആവശ്യപ്പെടുത്തിയ  ചെറുപ്പക്കാർ പമ്പ് ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നു

ഞായറാഴ്ച രാത്രി 8:30ന്‌ കണ്ടിയൂരിലെ കൈവെയ്സ് പമ്പിൽ ആണ് സംഭവം. പരിക്കേറ്റ ജീവനക്കാരായ ഹാഷിഫ്( 28)പ്രസാദ്(28) എന്നിവരെ പട്ടാമ്പിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും തലയ്ക്കും ശരീരത്തിനും പരിക്കുണ്ട്.

എട്ടരയോടെ പമ്പിൽ എത്തിയ ചെറുപ്പക്കാർ കുപ്പിയിൽ പെട്രോൾ ആവശ്യപ്പെട്ടതിനെ തുടർന്ന് പമ്പ് ജീവനക്കാർ പെട്രോൾ നൽകില്ല എന്നു പറഞ്ഞതാണ്‌ പ്രശ്നങ്ങളുടെ തുടക്കം. 

എന്നാൽ അതേസമയം ബൈക്കിൽ ഉണ്ടായിരുന്ന യുവാക്കൾ കയ്യിലുണ്ടായിരുന്ന വടിയും ആയുധങ്ങളും ഉപയോഗിച്ച് ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. പമ്പ്‌ തീ വയ്ക്കുമെന്ന് അവർ ഭീഷണിപ്പെടുത്തിയതായി ദൃക്സാക്ഷികൾ പറയുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തൃത്താല എക്സൈസ് സുരേഷിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തിയെങ്കിലും ചെറുപ്പക്കാർ അതിനു മുൻപേ ബൈക്കിൽ രക്ഷപ്പെട്ടു.

സംഭവത്തെ തുടർന്ന് പെട്രോൾ പമ്പടച്ചു. സംഭവത്തെക്കുറിച്ച്  അന്വേഷിച്ച് പ്രതികളെ കസ്റ്റഡിയിൽ എടുക്കുമെന്ന് പോലീസ് അറിയിച്ചു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories