Share this Article
KERALAVISION TELEVISION AWARDS 2025
പത്തനംതിട്ട പേഴുംപാറയില്‍ അജ്ഞാതര്‍ വീടിന് തീയിട്ടു
Unknown persons set fire to a house in Pezhumpara, Pathanamthitta

പത്തനംതിട്ട വടശ്ശേരിക്കര പേഴുംപാറയിൽ അജ്ഞാതർ വീടിന് തീയിട്ടതായി സംശയം.പേഴുംപാറ 17 ഏക്കർ കോളനിയിലെ  രാജകുമാറിന്റെ വീടിനാണ് തീ വെച്ചത്.സംഭവ സമയം വീട്ടിൽ ആളില്ലായിരുന്നതിനാൽ അപകടം ഒഴിവായി.ഇന്ന് വെളുപ്പിന് ഒരു മണിയോടെയാണ് സംഭവം. വടശ്ശേരിക്കര പേഴുംപാറ 17 ഏക്കർ കോളനിയിലെ  രാജകുമാറിന്റെ വീടിന് അജ്ഞാതർ തീ വെക്കുകയായിരുന്നു.

വീട്ടുമുറ്റത്തിരുന്ന ബൈക്കും കത്തി നശിച്ചു.സംഭവ സമയം വീട്ടിൽ ആളില്ലായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. തീ കത്തുന്നത് കണ്ട് പ്രദേശവാസികൾ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സംഭവ സ്ഥലത്തെത്തി തീ അണച്ചു.

വീടിനും ബൈക്കിനും തീപിടിചിട്ടും  രാജകുമാർ പരാതിക്കോ അന്വേഷണത്തിനോ തയ്യാറാകാത്തത് പോലീസിന് സംശയം ഉണ്ടാക്കിയിട്ടുണ്ട്.ചെണ്ടമേളക്കാരനായ രാജകുമാറിന്റെ കാറിനും സമാനമായ രീതിയിൽ തീ പിടിച്ചിരുന്നു. അന്ന് ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തതിനു കാരണമെന്ന് കരുതി രാജകുമാര്‍ പരാതി നൽകിയിരുന്നില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories