Share this Article
News Malayalam 24x7
പി ജി മനുവിനെതിരായ പീഡനക്കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു
A special team has been formed to investigate the molestation case against PG Manu

ഗവണ്‍മെന്റ് പ്ലീഡറായിരുന്ന അഡ്വ. പി ജി മനുവിനെതിരായ പീഡനക്കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. ഡിവൈഎസ്പി  ടിബി വിജയന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. അതേ സമയം, പിജി മനു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. തൊഴിലിടത്തെ ശത്രുതയാണ് യുവതിയുടെ പരാതിക്ക് പിന്നില്‍. വ്യാജ മൊഴിയാണ് പരാതിക്കാരി നല്‍കിയതെന്നും പിജി മനു ജാമ്യാപേക്ഷയില്‍  ആരോപിക്കുന്നു. വ്യാജ പരാതിയിലൂടെ തന്റെ ഭാവി തകര്‍ക്കാനാണ് ശ്രമമെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.  മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തിങ്കളാഴ്ച പരിഗണിക്കും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories