വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പത്താംദിനം മാപ്പിംഗ് നടത്തിയുള്ള പരിശോധന തുടരും. കെഡാവര്‍ നായകളെ ഉള്‍പ്പെടെ എത്തിച്ചാണ് ഇന്ന് തെരച്ചില്‍ നടക്കുക. ചാലിയാര്‍ തീരത്തെ പരിശോധനയും ഇതോടൊപ്പം തുടരും.
ദുരന്തബാധിത പ്രദേശങ്ങളിലെ രക്ഷാദൗത്യവും തെരച്ചിലും ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി നെറ്റ്വര്‍ക്ക് കവറേജിന് ചൂരല്‍മലയില്‍ താല്‍ക്കാലിക മൊബൈല്‍ ടവറും ഒരുക്കി.