Share this Article
News Malayalam 24x7
സുഹൃത്തിനെ കുത്തുന്നത് തടയാന്‍ ശ്രമിച്ചു; യുവാവ് കുത്തേറ്റു മരിച്ചു
വെബ് ടീം
posted on 08-10-2023
1 min read
YOUNG MAN WAS STABBED TO DEATH


മലപ്പുറം: സുഹൃത്തിനെ കുത്തുന്നത് തടയാന്‍ ശ്രമിച്ച യുവാവ് കുത്തേറ്റു മരിച്ചു. കുഴിയംപറമ്പ് ചര്‍ച്ചിനു സമീപം താമസിക്കുന്ന പ്രജിത്ത് (26) ആണ് മരിച്ചത്. കുത്തേറ്റ സുഹൃത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

മൂന്നുപേരടങ്ങിയ സംഘം സുഹൃത്ത് പാറക്കടത്ത് പൊക്കനാളി നൗഫലിനെ കുത്തുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് പ്രജിത്തിന് നെഞ്ചിന് കുത്തേറ്റത്. ഞായറാഴ്ച വൈകീട്ട് കിഴിശ്ശേരി കുഴിയംപറമ്പ് ജിഎല്‍പി സ്‌കൂളിനു സമീപം വെച്ചായിരുന്നു സംഭവം. 

നൗഫലിന് കൈക്കാണ് കുത്തേറ്റത്. മരിച്ച പ്രജിത്ത് അവിവാഹിതനാണ്.  കൊലപാതകവുമായി ബന്ധപ്പെട്ട് എടവണ്ണ, പൂക്കൊളത്തൂര്‍ സ്വദേശികളായ രണ്ടുപേരെ കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയിലെടുത്തായാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories