Share this Article
News Malayalam 24x7
കളക്ടറേറ്റിലെ വാട്ടര്‍ ടാങ്കിൽ മരപ്പട്ടി ചത്ത നിലയിൽ; ദിവസങ്ങളുടെ പഴക്കം
വെബ് ടീം
6 hours 32 Minutes Ago
1 min read
CIVET

കോഴിക്കോട്: കളക്ടറേറ്റിലെ വാട്ടർ ടാങ്കിൽ മരപ്പട്ടി ചത്ത നിലയിൽ കണ്ടെത്തി. ടാങ്കിലെ വെള്ളം വറ്റിച്ച് ജഡം പുറത്തെടുത്തു. വൈകിട്ടോടെയാണ് ടാങ്ക് വറ്റിച്ച് ജഡം പുറത്തെടുത്തത്. ഇന്ന് രാവിലെ 11മണിയോടെയാണ് മരപ്പട്ടി ടാങ്കിൽ ചത്തുകിടക്കുന്ന കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. കളക്ടറേറ്റിലെ വെള്ളത്തിൽ ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് ടാങ്ക് തുറന്ന് പരിശോധിച്ചപ്പോഴാണ് മരപ്പട്ടിയെ ചത്ത നിലയിൽ കണ്ടെത്തിയത്. കളക്ടരേറ്റിലെ മുകളിലത്തെ നിലയിലാണ് ടാങ്കുള്ളത്. മരപ്പട്ടിയുടെ ജഡത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് ആളുകള്‍ പറയുന്നത്.

ഈ ടാങ്കിൽ നിന്നാണ് കളക്ടറേറ്റിലെ ഡി ബ്ലോക്കിലേക്ക് വെള്ളം എത്തിക്കുന്നത്. സംഭവത്തെ തുടർന്ന് കളക്ടറേറ്റിൽ ഏറെ നേരം ജലക്ഷാമം അനുഭവപ്പെട്ടു.വൈകിട്ടോടെയാണ് ടാങ്കിലെ വെള്ളം വറ്റിച്ച് മരപ്പട്ടിയുടെ ജഡം നീക്കിയത്. ടാങ്ക് വറ്റിച്ച് ക്ലോറിനേഷൻ ചെയ്യുന്ന പ്രവര്‍ത്തിയാണ് നടക്കുന്നത്. വെള്ളമില്ലാത്തതിനെതുടര്‍ന്ന് കളക്ടറേറ്റിലെ ജീവനക്കാര്‍ ബുദ്ധിമുട്ടിലായി. ടാങ്കിലെ വെള്ളം കുടിവെള്ളമായി ഉപയോഗിക്കുന്നതല്ലെന്നും വിഷയം ശ്രദ്ധയിഷപ്പെട്ട ഉടനെ ശുചീകരണം നടത്തിയെന്നും എഡിഎം പി സുരേഷ് പറഞ്ഞു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories