സൗദി അറേബ്യയിൽ ഒരു ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറൂഖ് സ്വദേശി അബ്ദുൾ റഹീമിന് അനുകൂലമായ സുപ്രീം കോടതി വിധി ആശ്വാസകരമെന്ന് അദ്ദേഹത്തിൻ്റെ നിയമസഹായ സമിതി അറിയിച്ചു. അബ്ദുൾ റഹീമിന് കൂടുതൽ ശിക്ഷ ആവശ്യപ്പെട്ടുള്ള ഹർജി സൗദി സുപ്രീം കോടതി തള്ളിയതോടെയാണ് അദ്ദേഹത്തിന് അനുകൂലമായ വിധി വന്നത്. കീഴ്ക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. ഒപ്പം നിന്ന എല്ലാവർക്കും, കേന്ദ്ര സർക്കാരിനും, സൗദി ഭരണകൂടത്തിനും നന്ദി പറയുന്നതായി സഹായ സമിതി അറിയിച്ചു. ശിക്ഷാ നടപടികൾ പൂർത്തിയാക്കി മെയ് മാസത്തോടെ റഹീം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.