Share this Article
KERALAVISION TELEVISION AWARDS 2025
നമ്പൂരിപ്പൊട്ടിയിൽ പട്ടാപകൽ കാട്ടാനയിറങ്ങി; വ്യാപകമായി കൃഷിനശിപ്പിച്ചു
Nambooripotti Reels Under Wild Elephant Attack

മലപ്പുറം മൂത്തേടം നമ്പൂരിപ്പൊട്ടിയിൽ പട്ടാപകൽ കാട്ടാനയിറങ്ങി. തെങ്ങുകളും വാഴകളുമുൾപ്പെടെ വ്യാപകമായി കൃഷിനശിപ്പിച്ചു. നമ്പൂരിപ്പൊട്ടി ന്യൂലൈറ്റ് ക്ലബ് അംഗങ്ങളും നാട്ടുകാരും ചേർന്ന് 45 മിനിറ്റോളം നടത്തിയ ശ്രമത്തിലാണ് കാട്ടാനയെ കാടു കയറ്റിയത്. പ്രദേശത്ത് രാത്രിക്ക് പുറമെ പട്ടാ പകലും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചത് നാട്ടുകാരെ ആശങ്കയിലാഴ്ത്തി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories