Share this Article
News Malayalam 24x7
സ്കൂളിലേക്ക് പോയ പതിനഞ്ചുകാരിയെ കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു
വെബ് ടീം
posted on 02-08-2023
1 min read
ABDUCTION ATTEMPT IN KANNUR

കണ്ണൂർ: സ്കൂളിലേക്ക് പോയ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം.കക്കാട് ആണ് സംഭവം  സ്കൂളിലേക്ക് പോകുന്നതിനിടെ ഇടവഴിയിൽ വച്ചാണ് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കാറിലെത്തിയ നാലംഗ സംഘമാണ് കുട്ടിയെ പിടികൂടി കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാൽ കുതറി മാറിയ പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.

ഇന്ന് രാവിലെയാണ് സംഭവം. കക്കാട് നിന്ന് പള്ളിക്കുന്നിലേക്ക് പോകുന്ന വഴിയില്‍ വച്ചാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ഉണ്ടായത്. സ്‌കൂള്‍ യൂണിഫോമില്‍ കക്കാട് ഭാഗത്തേയ്ക്ക് നടന്നുവരികയായിരുന്ന പെണ്‍കുട്ടിയെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

കക്കാട് ഭാഗത്ത് നിന്ന് കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കറുത്ത ഒമ്‌നി കാറില്‍ മുഖംമൂടി ധരിച്ച നാലംഗ സംഘമാണ് ഉണ്ടായിരുന്നത്. കാറിനകത്തേയ്ക്ക് വലിച്ച് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ, പെണ്‍കുട്ടി കുതറിയോടിയത് കൊണ്ടാണ് രക്ഷപ്പെട്ടത്. 

ഉടന്‍ തന്നെ എതിര്‍വശത്ത് നിന്ന് ഒരു ഓട്ടോറിക്ഷയും ശബ്ദം കേട്ട് ആളുകള്‍ ഓടിക്കൂടുന്നതും തിരിച്ചറിഞ്ഞ സംഘം വാഹനം തിരിച്ച് പ്രദേശത്ത് നിന്ന് കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories