കോഴിക്കോട്: കൊയിലാണ്ടി സർവീസ് റോഡിൽ വീണ്ടും അപകടം.കാൽ നടയാത്രക്കാരി പൊട്ടിയ സ്ലാബിൽ വീണു.കോഴിക്കോട് കണ്ണൂർ ദേശീയപാതയ്ക്ക് സമീപം നന്തി ഇരുപതാം മൈലിലാണ് അപകടം.കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് സ്വകാര്യ ബസ്സുകൾ ഇതേ സ്ലാബിൽ കുടുങ്ങിയിരുന്നു.ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു സംഭവം.