Share this Article
News Malayalam 24x7
പി പി ദിവ്യക്കെതിരെ നടപടി കടുപ്പിക്കാന്‍ യുഡിഎഫ്
pp divya

എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ നടപടി കടുപ്പിക്കാന്‍ യുഡിഎഫ്.ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗത്വം ഒഴിയണമെന്നാവശ്യപ്പെട്ട് യുഎഡിഎഫ് പ്രമേയം അവതരിപ്പിക്കും. 

ദിവ്യയുടെ രാജിക്ക് ശേഷമുള്ള ജില്ലാ പഞ്ചായത്ത് സമിതിയുടെ ആദ്യ യോഗം ഇന്ന് അല്‍പസമയത്തിനകം ആരംഭിക്കും. നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സിപിഐഎം മാറ്റിയിരുന്നു.

ദിവ്യക്കെതിരെ ജില്ലാ വികസനസമിതിയിലും യുഡിഎഫ് നേരത്തെ പ്രമേയം കൊണ്ടുവന്നിരുന്നു.ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സെഷന്‍സ് കോടതി നാളെ വിധി പറയും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories