എറണാകുളത്തെ എം.ജി റോഡിലുള്ള ഒരു ബാറിലുണ്ടായ സംഘർഷത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. മൂന്നാഴ്ച മുമ്പ്, സെപ്റ്റംബർ 20-ന് രാത്രി 10:37-ഓടെയാണ് സംഭവം നടന്നത്. യു.ഡി.എഫ് കൗൺസിലർ ടിബിൻ ദേവസിയും മരട് അനീഷിന്റെ നേതൃത്വത്തിലുള്ള സംഘവും തമ്മിലാണ് സംഘർഷമുണ്ടായത്.
പുറത്തുവന്ന ദൃശ്യങ്ങളിൽ, സെബിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം തോക്കും വടിവാളുകളുമായി ബാറിനകത്തേക്ക് കയറുന്നതും, തോക്കിൽ തിര നിറയ്ക്കുന്നതും, തോക്ക് ഒളിപ്പിച്ചു വെക്കുന്നതും കാണാം. ആക്രമണത്തിന്റെ തുടർച്ചയായിട്ടാണ് ബാറിലുണ്ടായ ഈ സംഘർഷം.
സംഭവവുമായി ബന്ധപ്പെട്ട് സെബിന്റെ നേതൃത്വത്തിലുള്ള സംഘം നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ഇവർക്ക് മുൻപും സമാനമായ രീതിയിലുള്ള സംഘർഷങ്ങളിൽ പങ്കുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.