Share this Article
KERALAVISION TELEVISION AWARDS 2025
ആനയിറങ്ങലിലെ ബോട്ടിംഗ് നിർത്തിയതില്‍ സഞ്ചാരികള്‍ക്ക് നിരാശ
boating

കാട്ടാനകൾക്ക് വേണ്ടി ഇടുക്കി ആനയിറങ്കൽ ജലാശയത്തിലെ ബോട്ടിങ്ങിന്റെ നിർത്തിവച്ച  വനം വകുപ്പ് മാട്ടുപ്പെട്ടി ജലാശയത്തിലെ സീപ്ലെയ്ൻ പദ്ധതിയെയും എതിർക്കുന്നത് ടൂറിസം വികസനത്തിന് തിരിച്ചടിയാകും. ആനയിറങ്ങലിലെ ബോട്ടിംഗ് നിർത്തിവച്ചതോടെ നിരവധി സഞ്ചാരികളാണ് നിരാശരായി മടങ്ങുന്നത്

അരിക്കാെമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശയനുസരിച്ചാണ് 2023 ജൂലൈ 14 ന് ആനയിറങ്കൽ ജലാശയത്തിൽ ബോട്ടിങ് നിരോധിച്ചുകൊണ്ട് ഹൈക്കോടതിയുടെ ഉത്തരവിറങ്ങിയത്.

ആനയിറങ്കൽ മേഖലയിലെ കാട്ടാനകളുടെ സ്വൈരവിഹാരത്തിന് ബോട്ടിങ് വിഘാതം സൃഷ്ടിക്കുന്നുവെന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവുണ്ടായത്. ബോട്ടിങ് പുനരാരംഭിക്കുന്നതിൽ  കോടതി അന്തിമ തീരുമാനമെടുക്കാത്തത് മൂലം ഹൈഡൽ ടൂറിസം വിഭാഗത്തിന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.

2023 ഏപ്രിൽ 29 ന് അരിക്കാെമ്പനെ മയക്കുവെടി വച്ച് പിടികൂടി കാട് മാറ്റി രണ്ടര മാസം കഴിഞ്ഞാണ് ആനയിറങ്കൽ ജലാശയത്തിലെ ബോട്ടിങ് നിരോധിച്ചത്. അതിന് ശേഷം പല തവണ ഹൈക്കോടതിയുടെ പരിഗണനയിൽ ഈ കേസ് വന്നെങ്കിലും ബോട്ടിങ് പുനരാരംഭിക്കുന്നതിൽ തീരുമാനമായില്ല.

ജലാശയത്തിന്റെ 10% സ്ഥലം മാത്രമാണ് നിലവിൽ ബോട്ടിങ്ങിന് ഉപയോഗിക്കുന്നതെന്നും ഹൈഡൽ വിഭാഗത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.ബോട്ടിങ് നിർത്തിയതോടെ ആനയിറങ്കൽ ജലാശയം സന്ദർശിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചെന്ന് ഹൈഡൽ ടൂറിസം അധികൃതർ വ്യക്തമാക്കുന്നു. 

ശബ്ദരഹിത ബോട്ടുകളുടെ ഉപയോഗം, ബോട്ട് സവാരിയുടെ ദൂരപരിധി കുറയ്ക്കുക, വാഹന പാർക്കിങ് മറ്റാെരിടത്തേക്ക് മാറ്റുക തുടങ്ങിയ നിർദേശങ്ങളിൽ കോടതി ഹൈഡൽ ടൂറിസം വിഭാഗത്തിന്റെ നിലപാട് തേടിയിരുന്നു. ബോട്ടുകൾ ശബ്ദരഹിതമാക്കുന്നതിൽ ഹൈഡൽ ടൂറിസം വിഭാഗം അനുകൂല നിലപാടാണ് കോടതിയെ അറിയിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories