Share this Article
News Malayalam 24x7
കോഴിക്കോട് വാഹനാപകടത്തില്‍ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു

Engineering student dies in bike accident in Kozhikode

നിയന്ത്രണം വിട്ട ബൈക്ക് തെങ്ങിന്‍ കുറ്റിയിലും വീട്ടുചുമരിലും ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കോഴിക്കോട് ഗവ.എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി എറണാകുളം ചെല്ലാനത്തെ  മാവുങ്ങല്‍ പറമ്പില്‍ എം.എസ്.അനുരൂപ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന  സഹപാഠി കോട്ടയം തലയോലപ്പറമ്പ് സ്വദേശി ഇജാസ് ഇഖ്ബാലിനെ  ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 3.30 ന് കോഴിക്കോട് ബിലാത്തിക്കുളത്തെ ഈസ്റ്റ് ഹില്‍ ലിങ്ക് റോഡിലായിരുന്നു അപകടം. നടക്കാവ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories