Share this Article
KERALAVISION TELEVISION AWARDS 2025
പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; നരഹത്യ കുറ്റം ചുമത്തി പൊലീസ്
വെബ് ടീം
posted on 08-06-2025
1 min read
shockdeath

മലപ്പുറം വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് വഴിക്കടവ് പൊലീസ്. ബിഎന്‍എസ് 105 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എഫ്‌ഐആറില്‍ പ്രതിയായി ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല. ഇന്നലെയാണ് വെള്ളക്കട്ടയില്‍ പന്നി ശല്യം തടയാന്‍ വച്ച വൈദ്യുതി കമ്പിയില്‍ തട്ടി പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അനന്തു മരിച്ചത്. പരിക്കേറ്റ മറ്റൊരു കുട്ടിയുടെ നില ഗുരുതരമാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories