കനത്ത മഴയില്‍ ചോര്‍ന്നൊലിച്ച് കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍. കോടികള്‍ മുടക്കി നവീകരണ പ്രവൃത്തി നടക്കുന്ന സ്റ്റേഷനാണ് ഈ ദുരവസ്ഥ. കാലവര്‍ഷം കനത്തിട്ടും ചോര്‍ച്ച അടക്കാത്തത് യാത്രക്കാര്‍ക്ക് വലിയ ദുരിതമായി മാറിയിരിക്കുകയാണ്.
അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി 24.53 കോടിയുടെ നവീകരണം നടക്കുന്ന സ്റ്റേഷനിലാണ് പ്ലാറ്റ്ഫോമിലേ മേല്‍ക്കൂരയില്‍ വലിയ ചോര്‍ച്ചകളുണ്ടായിരിക്കുന്നത്.നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും, അടിയന്തര ആവശ്യമുള്ള പ്രശ്‌നത്തില്‍ അധികാരികള്‍ പരിഹാരമുണ്ടാക്കുന്നില്ല.
മേല്‍ക്കൂരയില്‍ പഴയ ഷീറ്റുകളോട് ചേര്‍ത്ത് പുഴിയ ഷീറ്റുകള്‍ യോജിപ്പിച്ചാണ് നീളം വര്‍ധിപ്പിക്കുന്നത്...ഇത്തരത്തില്‍ പഴയ ഷീറ്റുകളോട് ചേര്‍ത്ത് പുഴിയ ഷീറ്റുകള്‍ ചേര്‍ത്ത ഇടത്താണ് ചോര്‍ച്ചയുണ്ടാകുന്നത്.നിലവില്‍ നനഞ്ഞ് ട്രെയിനിലേക്ക് കയറേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍..വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ദയില്‍ പെടുത്തിയിട്ടുണ്ടെങ്കിലും, നടപടി വൈകുന്നത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.