കൊച്ചി: സ്റ്റാർട്ട് ചെയ്യവെ കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സഹോദരങ്ങൾ മരിച്ചു. എമിലീന മറിയം (നാല്), ആല്‍ഫിന്‍ (ആറ്) എന്നീ കുട്ടികളാണ് മരിച്ചത്. അതീവഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു കുട്ടികൾ. ആന്തരികാവയവങ്ങളെ അടക്കം പൊള്ളൽ ബാധിച്ചെന്ന് ഡോക്ടർമാർ നേരത്തെ പറഞ്ഞിരുന്നു.ഇതേ അവസ്ഥയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ് എമിലീനയുടെ മാതാവും സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമായ പുളക്കാട് സ്വദേശിനി എല്‍സി മാര്‍ട്ടിന്‍ (40), മകൾ അലീന (10) എന്നിവർ. പാലക്കാട് പൊൽപ്പുള്ളി അത്തിക്കോട്ട് ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.